സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ജവാന് വീരമൃത്യു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സിആർപിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. സൈന്യം മൂന്ന് മാവോ വാദികളെ വധിച്ചു. പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം.

ജാര്‍ഖണ്ഡിലെ ഗിരിദിരി എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. കൂടാതെ ഭീകരവാദികളുടെ പക്കല്‍ നിന്നും സൈന്യം ആയുധങ്ങളും പിടിച്ചെടുത്തു.

Top