കശ്മീരില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്; ഒരു കരസേനാ ജവാന്‍ കൊല്ലപ്പെട്ടു

രാജോരി: ജമ്മു-കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം രാജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്. പാക്ക് വെടിവയ്പില്‍ ഒരു കരസേനാ ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 5.30ന് ആരംഭിച്ച വെടിവയ്പ് 7.15നാണ് അവസാനിച്ചത്. ഞായറാഴ്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ ആക്രമണം നടത്തിയിരുന്നു.

Top