കശ്മീരിലെ കുപ്വാരയില്‍ റോഡപകടത്തില്‍ സൈനിക മേജര്‍ മരിച്ചു

ACCIDENT

ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയില്‍ ജിപ്‌സി തലകീഴായി മറിഞ്ഞ് സൈനിക മേജര്‍ മരിച്ചു. മേജര്‍ എസ്.ആര്‍. സമല്‍ ആണ് മരിച്ചത്. 310 ഫീല്‍ഡ് റെജിമെന്റിലെ ഓഫീസറാണ്.

കുപ്വാരയിലെ ക്രല്‍പോറ മേഖലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ജിപ്‌സി തലകീഴായി മറിയുകയായിരുന്നു.

Top