കശ്മീരില്‍ ഏറ്റുമുട്ടല്‍, ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു.

ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ കമ്രാൻ ഭായ് എന്ന ഹനീസ് ആണ് മരിച്ചത്. ഭീകരരുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ട ഹനീസ് കുൽഗാം-ഷോപ്പിയാൻ മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്നതായി കഷ്മീർ എഡിജിപി പറയുന്നു. സൈന്യവും പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം.

Top