കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരരെ വധിച്ച് സൈന്യം

 

കശ്മീര്‍: കുപ്വാര ജില്ലയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. കുപ്വാരയിലെ മച്ചല്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരാഴ്ചയ്ക്കിടെ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നുഴഞ്ഞുകയറ്റ ശ്രമമാണിത്.

കുപ്വാരയിലെ മച്ചല്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് വെടിവെയ്പ്പ് നടന്നത്. പാക് അധീന കാശ്മീരില്‍ നിന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിക്കുകയായിരുന്നുവെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

 

Top