കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.

ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് ഉള്‍പ്പടെ അഞ്ച് വിഘടനവാദികളുടെ സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഇനി ജമ്മു-കശ്മീര്‍ പൊലീസിന്റെയോ, കേന്ദ്രസേനയുടെയോ സുരക്ഷ ലഭിക്കില്ല.

പാക്കിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു-കശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണമെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

Top