പരിശീലന പറക്കലിനിടെ സൈനിക ജെറ്റ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

ദോഹ: പരിശീലന പറക്കലിനിടെ യുഎഇയില്‍ രണ്ട് സൈനിക വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സൈനിക ജെറ്റ് വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവം ബുധനാഴ്ച ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് പുറത്ത് വിട്ടത്. എന്നാല്‍ കൂട്ടിയിടിക്കല്‍ നടന്ന സമയമോ തിയതിയോ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

‘പരിശീലനത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുവെന്നും പൈലറ്റുമാര്‍ സുരക്ഷിതരായി നിലത്തിറങ്ങിയെന്നും മാത്രമാണ് ട്വീറ്റിലുള്ളത്’. അപകടത്തില്‍പെട്ട വിമാനങ്ങളെക്കുറിച്ചും മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top