പാറ്റ്നയിൽ സൈനികൻ വെടിയേറ്റ് മരിച്ചു

പട്ന: ബീഹാറിലെ പാറ്റ്നയിൽ സൈനികൻ വെടിയേറ്റ് മരിച്ചു. ബാബുൽ കുമാറിനെയാണ് കാറിൽ എത്തിയ രണ്ടംഗ അക്രമി സംഘം വെടിവച്ചത്. അവധിക്കായി നാട്ടിലെത്തിയാതായിരുന്നു. ബാബുൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബാബുൽ കുമാറിനെ തലസ്ഥാന നഗരമായ കങ്കർബാഗ് ഏരിയയ്ക്ക് സമീപത്ത് വച്ചാണ് അക്രമി സംഘം വെടിവച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് കങ്കർബാഗ് എസ്എച്ച്ഒ രവിശങ്കർ സിംഗ് പറഞ്ഞു.

Top