ശ്രീനഗര്‍: രാജ്യാന്തര അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനവുമായി പാക്കിസ്ഥാന്‍. പാക് സൈന്യത്തിന്റെ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു.
രജൗരി, ബലാകോട്ട് സെക്ടറുകളിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രജൗരിയിലെ വെടിവയ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ബലാകോട്ടില്‍ പരുക്കേറ്റ രണ്ടു സൈനികരെയും ഉധംപുരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടി നടത്തുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ മഞ്ചാകോട്ട്, ഗംഭീര്‍ എന്നിവിടങ്ങളിലും പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിവച്ചിരുന്നു.മോര്‍ട്ടാര്‍ ഷെല്ലുകളും പാക് റേഞ്ചര്‍മാര്‍ ഉപയോഗിച്ചതായാണു റിപ്പോര്‍ട്ടുകള്‍പറയുന്നത്.
അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തെ ലക്ഷ്യമിട്ടും വെടിവയ്പുണ്ടായി.


