army jawan died nasik camp

കൊല്ലം: നാസിക്കിലെ ദേവ്‌ലാലിയിലെ കരസേന ക്യാമ്പില്‍ മരിച്ച മലയാളി ജവാന്‍ റോയി മാത്യു (33) വിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്താതെ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍.

പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകാതെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുവദിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നേരത്തെ, മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഫിനി മാത്യു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ദേവ്‌ലാലിയിലെ സൈനിക ക്യാമ്പിനു സമീപത്ത് മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച രാവിലെ എട്ടിനു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Top