കശ്മീരില്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ വ്യാപക തെരച്ചില്‍ ആരംഭിച്ചു

soldiers-india

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ക്കായി സുരക്ഷാസേനയുടെ വ്യാപക തെരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച രാവിലെ മുതലാണ് പൊലീസും സിആര്‍പിഎഫ് സൈന്യവും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചത്.

കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഷോപ്പിയാനിലെ ആറു ഗ്രാമങ്ങളില്‍ പരിശോധന നടത്തുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

Top