ജമ്മുവില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്നൂര്‍ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരില്‍ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവുമായി ബാക്കിയുള്ള മൂന്ന് പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.

അതേസമയം, പൂഞ്ച് ആക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം. പ്രദേശത്ത് വ്യോമ നിരീക്ഷണം ശക്തമാക്കി. ‘ദേരാ കി ഗലി’ വനമേഖലയില്‍ കരസേനയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്‌നിഫര്‍ നായ്ക്കളെയും രംഗത്തിറക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രജൗരി, പൂഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

Top