കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാച്ചില്‍ മേഖലയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമത്തെ സൈന്യം പരാജയപ്പെടുത്തി.

അതേസമയം, കഴിഞ്ഞ ദിവസം കശ്മീരിലെ ബന്ദിപ്പൂര ജില്ലയിലെ സൈനിക പോസ്റ്റിനും പൊലീസ് സ്‌റ്റേഷന് നേരെയും തീവ്രവാദി ആക്രമണമുണ്ടായി. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞ തീവ്രവാദികള്‍, ക്യാംപിലേക്ക് തുരുതുരെ വെടിവയ്ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന.

Top