ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരനെ വധിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

മോശം ദൃശ്യപരതയും മോശം കാലാവസ്ഥയും മുതലെടുത്താണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഒക്ടോബര്‍ മാസത്തിലും സംയുക്ത ഓപ്പറേഷനില്‍ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു.

രണ്ട് ഭീകരരെ വധിച്ച സൈന്യം ഇവരില്‍ നിന്ന് രണ്ട് എകെ സീരീസ് റൈഫിളുകളും 6 പിസ്റ്റളുകളും 4 ചൈനീസ് ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെത്തി.

Top