ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം നാല് ഭീകരരെ വധിച്ചു

കശ്മീര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ത്രാലിലും അവന്തിപൂരിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.

തെക്കന്‍ കശ്മീരില്‍ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സൈന്യം കശ്മീരില്‍ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം നാലായി.

മൂന്ന് ദിവസം മുന്‍പ് ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗില്‍ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരന്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീര്‍ പൊലീസിലെ എഎസ്‌ഐ മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്.

ശ്രീനഗറില്‍ ഒരു നാട്ടുകാരനെയാണ് ഭീകരര്‍ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top