Army convoy attacked in J&K’s Kupwara, 3 jawans injured

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനിക വാഹന വ്യൂഹത്തിന് നേര്‍ക്ക് തീവ്രവാദി ആക്രമണം. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഹന്‍ഡ് വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍ ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. സൈന്യം തിരിച്ച് വെടിവെച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെട്ടു. തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തിനു ശേഷം സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം ശ്രീനഗര്‍ ബാരാമുള്ള ഹൈവേയ്ക്ക് അടുത്ത് ഖ്വാജാ ബാഗില്‍ സേനയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ടു സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു

Top