സമാധാനം ഉണ്ടാവണമെങ്കില്‍ പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കണമെന്ന് ബിപിന്‍ റാവത്ത്

ശ്രീനഗര്‍ : കശ്മീരില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ ആദ്യം പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അധികവും നടക്കുന്നത് നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞു കയറ്റം ആവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും അതിര്‍ത്തികള്‍ക്ക് അപ്പുറമുള്ള ക്യാംപുകളിലാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും ഈ ക്യാമ്പുകളില്‍ നിന്നാണ് ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞകയറ്റം നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത് അവസാനിപ്പിച്ചാല്‍ അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ സാധിക്കുമെന്നും ജമ്മു കാശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിച്ചത് സമാധാനത്തിന്റെ വില ജനങ്ങളെ മനസിലാക്കിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കരസേന മേധാവി വ്യക്തമാക്കി.

Top