ഇതല്ല നേതൃത്വം,തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ:കരസേനാ മേധാവി

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്.

അക്രമത്തിലേയ്ക്ക് അണികളെ തള്ളിവിടുകയല്ല നേതാക്കള്‍ ചെയ്യേണ്ടതെന്നും ഇങ്ങനെയല്ല നേതൃത്വം പ്രവര്‍ത്തിക്കേണ്ടതെന്നും റാവത്ത് തുറന്നടിച്ചു.

‘തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ.ഇത്തരത്തിൽ സർവകലാശാലകളിലെയും കോളേജുകളിലെയുമൊക്കെ വിദ്യാർത്ഥികൾ അക്രമവും തീവെപ്പും നടത്താൻ വലിയൊരു വിഭാഗം ജനങ്ങളെ നയിക്കുന്നത് നമ്മൾ കണ്ടു.ഇതല്ല നേതൃത്വം’-ബിപിൻ റാവത്ത് പറഞ്ഞു.

Top