തുര്‍ക്കിയില്‍ സൈന്യത്തിന്റെ രഹസ്യനീക്കം, 25 ഐഎസ് ഭീകരരെ പിടികൂടി

അങ്കാറ: തുര്‍ക്കിയില്‍ 25 ഐഎസ് ഭീകരരെ പിടികൂടി. ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക നീക്കത്തിലൂടെയാണ് ഭീകരരെ പിടികൂടിയതെന്നാണ് വിവരം.

തുര്‍ക്കിയിലെ ഒന്‍പത് പ്രവിശ്യകളിലായാണ് ഇതുമായി ബന്ധപ്പെട്ട നീക്കം സൈന്യം നടത്തിയത്. വാന്‍, അഗ്രി, ഇസ്താംബൂള്‍, ഇസ്മിര്‍, കൊക്കേലി, ബിംഗോല്‍, അദിയമന്‍, ഡെനിസ്ലി, മാര്‍ഡിന്‍ എന്നീ പ്രവിശ്യകളിലാണ് സൈന്യം രഹസ്യനീക്കം നടത്തിയത്.

Top