Army Captain Among 4 Killed In Jammu and Kashmir Encounter, Gunbattle Continues

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികളും സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാലുപേര്‍കൊല്ലപ്പെട്ടു. മൂന്ന് സിആര്‍പിഎഫ് ജവാന്മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. പത്തുജവാന്മാര്‍ക്ക് പരുക്കേറ്റു. മൂന്ന് ജവാന്മാരുടെ നില ഗുരുതരമാണ്.

ഭീകരര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായാണ് സംശയം. മൂന്നോ അഞ്ചോ ഭീകരരാണ് കെട്ടിടത്തിനുള്ളില്‍ ഉള്ളതെന്ന് സൈന്യം അറിയിച്ചു.

പാംപോറില്‍ ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ ശനിയാഴ്ച വൈകിട്ടു നാലോടെയായിരുന്നു സിആര്‍പിഎഫ് വാഹനത്തിനു നേരെ ആക്രമണം. തുടര്‍ന്ന്, സമീപത്തുള്ള ഓണ്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി(ഇഡിഐ)ലേക്കു ഭീകരര്‍ ഇരച്ചുകയറി വെടിവയ്പും ഗ്രനേഡ് ആക്രമണവും നടത്തുകയാണ്. അതേസമയം, കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു.

ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുകയായിരുന്ന സിആര്‍പിഎഫ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. 144 ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഭോല സിങ്, 79 ബറ്റാലിയനിലെ ആര്‍.കെ. റാണ എന്നിവരാണു ഭീകരരുടെ വെടിവയ്പില്‍ മരിച്ച ജവാന്മാര്‍.

ദാല്‍ ഗേറ്റില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെ സെംപോറിലുള്ള ഇഡിഐ സമുച്ചയത്തില്‍ ഹോസ്റ്റലും അതിഥിമന്ദിരവും ഉള്‍പ്പെടെ മൂന്നു കെട്ടിടങ്ങളാണുള്ളത്. പ്രധാന കെട്ടിടത്തിലെ ജീവനക്കാരെയാണ് ഒഴിപ്പിച്ചത്. ഇഡിഐ കെട്ടിടത്തിനു സമീപം കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, സുരക്ഷാസേനയ്ക്കു നേരെ കല്ലേറു നടത്തി ചില പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.

Top