ആര്‍മി ക്യാപ് ധരിച്ച് ടീം ഇന്ത്യ; മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്

ന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആര്‍മി ക്യാപ് ധരിച്ച് ഇന്ത്യന്‍ ടീം അംഗങ്ങള്‍. സൈന്യത്തോടുള്ള ആദരസൂചകമായാണ് ടീം ഇന്ത്യ ആര്‍മി ക്യാപ് ധരിച്ചിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിന്റെ മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന് സമര്‍പ്പിക്കാനാണ് തീരുമാനം.

ഓസ്‌ട്രേലിയയുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും

Top