ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം കൃത്യമായ മറുപടി നല്‍കും: പി.എസ് ശ്രീധരന്‍പിള്ള

Sreedharan Pilla

തിരുവനന്തപുരം: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇതിന് ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും കൃത്യമായ മറുപടി നല്‍കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാര്‍ത്ഥനാനിര്‍ഭരമായി ഈ ദിവസം ചെലവഴിക്കാന്‍ ശ്രീധരന്‍പിള്ള സഹപ്രവര്‍ത്തകരോടും പാര്‍ട്ടി അനുഭാവികളോടും അഭ്യര്‍ഥിക്കുകയും ചെയ്തു. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍മാരോടുള്ള ആദര സൂചകമായി ഇന്നത്തെ എല്ലാ പാര്‍ട്ടി പരിപാടികളും സംസ്ഥാന ബിജെപി ഘടകം റദ്ദാക്കി.

ധീരജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും പങ്കു ചേരുന്നതായും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top