സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: കശ്മീരില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ ബാരാമുല്ല, ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലകളില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. 36 മണിക്കൂറിലേറെയായി നടത്തിവന്ന തിരച്ചിലിനൊടുവിലായിരുന്നു ഏറ്റുമുട്ടല്‍.

ബാരാമുല്ലയിലെ വാര്‍പോറയില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ സേന തിരച്ചില്‍ തുടങ്ങിയിരുന്നു. ശനിയാഴ്ചയും തുടര്‍ന്ന തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ത്തെന്നും സേനയുടെ തിരിച്ചടിയില്‍ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നെന്നും സേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉമര്‍ ഷഹ്ബാസ് വാനിയാണ് വാര്‍പോറയില്‍ കൊല്ലപ്പെട്ടത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഷോപ്പിയാന്‍ ജില്ലയിലെ പന്തുഷന്‍ മേഖലയിലുണ്ടായ മറ്റൊരു സൈനിക നടപടിയില്‍ ജയ്‌ഷെ മുഹമ്മദ് ഷോപിയാന്‍ ജില്ല കമാന്‍ഡര്‍ സീനത്തുല്‍ ഇസ്‌ലാം നായിക്കൂ, ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി മന്‍സൂര്‍ ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടുവെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top