അതിര്‍ത്തിയിലേക്ക് ആയുധക്കടത്ത്; പാക് ശ്രമം പരാജയപ്പെടുത്തി സൈന്യം

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കേരന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കൂടി അതിര്‍ത്തിയിലേക്ക് ആയുധങ്ങളും തോക്കുകളും കടത്തിവിടാനുള്ള പാക് ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. നാല് എകെ47 തോക്കുകളും വെടിയുണ്ടകളും സൈന്യം പിടിച്ചെടുത്തു.

കിഷെംഗംഗ നദിക്ക് കുറുകെ ഒരു കയറില്‍ കെട്ടിയിരിക്കുന്ന ട്യൂബില്‍ കൂടി ആളുകള്‍ ചില സാധനങ്ങള്‍ അതിര്‍ത്തിയിലേക്ക് കടത്തുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഉടന്‍ തന്നെ പ്രദേശം വളഞ്ഞ സൈന്യം നാല് ബാഗുകളിലായി ഒളിപ്പിച്ച നാല് ഏകെ 47 തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.

Top