മണിപ്പൂരില്‍ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും; 4 പേര്‍ അറസ്റ്റില്‍

ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍, കാങ്പോക്പി ജില്ലകളിലായി നടന്ന റെയ്ഡില്‍ തോക്കുകളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഇവിടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ഇംഫാല്‍ ഈസ്റ്റ്, മണിപ്പൂര്‍ അതിര്‍ത്തിയില്‍ നിന്നും നാര്‍ക്കോട്ടിക്‌സ് & അഫയേഴ്‌സ് ഓഫ് ബോര്‍ഡര്‍ മയക്കുമരുന്ന് പിടികൂടി. 4 പേര്‍ അറസ്റ്റിലായി.

Top