ഭാരത ബന്ദ് ; മധ്യപ്രദേശില്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതിന് നിരോധനം

madhyapradesh

ഭിന്ദ്: മധ്യപ്രദേശ്‌ ഭിന്ദില്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നതിന് നിരോധനം. എസ്.സി/എസ്.ടി നിയമഭേദഗതിക്കെതിരായി നടന്ന ഭാരത ബന്ദില്‍ അതിക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഭിന്ദിലെ മെഹ്ഗാവ്, ഗൊഹദ്, മച്ചന്ദ് ഭാഗങ്ങളിലാണ് ആയുധ ലൈസന്‍സ് നിരോധിച്ചിരിക്കുന്നത്.

ഗ്വാളിയോറിലും ഭിന്ദിലും മൊറീനയിലും നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്. 10 മുതല്‍ 12 വരെയുള്ള സമയത്ത് നിരോധനാജ്ഞക്ക് ഇളവ് നല്‍കുമെന്ന് അറിയിച്ചു.

Top