Arms cache recovered in Doda

ജമ്മു: ജമ്മു കാശ്മീരിലെ ഡോഡ ജില്ലയില്‍ തീവ്രവാദികളുടെ ഒളിസങ്കേതത്തില്‍ നിന്ന് സുരക്ഷാസേന വന്‍ ആയുധശേഖരം കണ്ടെടുത്തു. എകെ-56 തോക്ക്, ചൈനീസ് കൈത്തോക്ക്, 303 റൈഫിള്‍, യുബിജിഎല്‍, രണ്ട് ഗ്രനേഡ്, തോക്കിന്റെയും കൈത്തോക്കിന്റെയും തിരകള്‍, റേഡിയോ സെറ്റ്, സ്‌ഫോടകവസ്തു എന്നിവയാണ് കണ്ടെടുത്തത്.

കിന്റര്‍ വനമേഖലയില്‍ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഒരു ഗുഹയ്ക്കുള്ളില്‍ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്.

Top