അർമീനിയയും അസർബൈജാനും വെടിനിർത്തലിനു സമ്മതിച്ചു

മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ അര്‍മീനിയയും അസര്‍ബൈജാനും റഷ്യയുടെ മധ്യസ്ഥതയില്‍ നഗര്‍ണോ കാരബാഖില്‍ വെടിനിര്‍ത്തലിനു സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാഴ്ച പിന്നിട്ട രൂക്ഷമായ ഏറ്റുമുട്ടലിനു വിരാമമിടാന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു മണിക്കൂറുകള്‍ക്കകം കരാര്‍ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു.

സെപ്റ്റംബര്‍ 27ന് ആരംഭിച്ച സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ പലവട്ടം നേരിട്ടു വിളിച്ചാണു സമാധാന ചര്‍ച്ചയ്ക്കു വേദിയൊരുക്കിയത്.

Top