ആയുധം കൈവശം വച്ചു; യുപി മന്ത്രി രാകേഷ് സച്ചന് ഒരു കൊല്ലം തടവ്

നധികൃതമായി ആയുധം കൈവശം വച്ചതിന് യു പി മന്ത്രിസഭാംഗം രാകേഷ് സച്ചന് കോടതി ഒരു വര്‍ഷം തടവ് ശിക്ഷവിധിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ എംഎസ് എംഇ , ഖാദി വകുപ്പുകളുടെ മന്ത്രിയാണ് രാകേഷ്. 1991 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാ വിധി. ഒരു വര്‍ഷം തടവും 1,500 രൂപ പിഴയുമാണ് ശിക്ഷ.

കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് സച്ചന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഭോഗ്‌നിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി അദ്ദേഹത്തെ മത്സരിപ്പിച്ചത്. എസ്പിയുടെ നരേന്ദ്ര പാല്‍ സിങ്ങിനെ പരാജയപ്പെടുത്തി അദ്ദേഹം സീറ്റ് നേടി, ഉത്തര്‍പ്രദേശിലെ എംഎസ്എംഇ മന്ത്രിയായി.

കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം, ശിക്ഷ വിധിക്കും മുമ്പ് മന്ത്രിയെ കോടതിയില്‍ നിന്ന് കാണാതായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റക്കാരനെന്ന് വിധിച്ചതോടെ കാണ്‍പൂരിലെ കോടതിയില്‍ നിന്ന് മന്ത്രി ഒളിച്ചോടിയതായി ആരോപിക്കപ്പെട്ടു. എന്നാല്‍, ആരോപണം മന്ത്രി നിഷേധിച്ചു.

 

Top