Armed man held for driving at crowd in Belgium’s Antwerp

ബ്രസല്‍സ്: ബെല്‍ജിയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റാന്‍ ശ്രമിച്ച ആഫ്രിക്കന്‍ വംശജന്‍ പിടിയില്‍.

തുറമുഖ നഗരമായ ആന്റ് വെര്‍പ്പിലായിരുന്നു സംഭവം. ആന്റ് വെര്‍പ്പിലെ തിരക്കുള്ള ഷോപ്പിംഗ് പാതയിലേക്കാണ് ഇയാള്‍ അതിവേഗതയില്‍ കാറോടിച്ച് കയറ്റിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഫ്രഞ്ച് രജിസ്‌ട്രേഷനിലുള്ള കാറില്‍നിന്നും തോക്കും കത്തിയും കണ്ടെത്തി. ലണ്ടനില്‍ സമാനമായ അക്രമണം നടന്നതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവമായതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.

Top