ഉക്രെയ്‌നില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ഉക്രെയിന്‍ : ഉക്രെയിനിലും സിറിയയിലും ക്രംലിന്‍ നടത്തിയ സൈനിക ഇടപെടലിനെ കുറിച്ച് വിമര്‍ശിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന അര്‍ക്കാഡി ബാബ്‌ചെങ്കോ വെടിയേറ്റ് മരിച്ചു. ഉക്രൈനിലെ സ്വന്തം വീട്ടില്‍വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞെന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, പുടിന്റെ റഷ്യയിലെ രാഷ്ട്രീയ ദ്രോഹകരമായ അനുഭവങ്ങളെക്കുറിച്ച് എഴുതിയതിന് ശേഷമാണ് 2017 ല്‍ ബാബ്‌ചെങ്കോ റഷ്യ വിട്ടത്. സിറിയയിലെ സിവിലിയന്മാരെ കൊലപ്പെടുത്താനുപയോഗിച്ച അലപ്പോ എന്ന റഷ്യന്‍ ബോംബിംഗിനെക്കുറിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്.

Top