ഐ പി എല്‍; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിൽ

ചെന്നൈ: പതിനാലാമത്തെ ഐപിഎല്‍ സീസണിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് അര്‍ജുന്‍ കളിക്കുക. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് ഓള്‍റൗണ്ടറായ അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. താരലേലത്തില്‍ അവസാനത്തെ പേരായിരുന്നു അര്‍ജുന്റേത്.

കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. എന്നാല്‍ ടൂർണമെന്റിൽ അര്‍ജുന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പിന്നീട് പൊലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഐജി ക്രിക്കറ്റിന് വേണ്ടി കളിച്ച ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇടം കൈയ്യനായ അര്‍ജുൻ കാഴ്ച വെച്ചത്. 31 പന്തില്‍ 71 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

Top