സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിൽ മുംബൈയ്ക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വിന്റ്20 ടൂര്‍ണമെന്റില്‍ മുംബൈയ്ക്ക് ഹരിയാനയോട് എട്ട് വിക്കറ്റിന്റെ തോല്‍വി. 19.3 ഓവറില്‍ 143 റണ്‍സിനാണ് മുംബൈ പുറത്തായത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹരിയാന വിജയലക്ഷ്യം കാണുകയായിരുന്നു. മുംബൈയുടെ തട്ടകമായ വാങ്കഡെയിലായിരുന്നു മത്സരം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമിനായി അരങ്ങേറിയ മത്സരം കൂടിയായിരുന്നു ഇത്. ബാറ്റിങ്ങില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ അര്‍ജുന്‍ പൂജ്യം റണ്‍സോടെ പുറത്താകാതെ നിന്നു. ബൗളിങ്ങില്‍ മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 21ാമത്തെ വയസ്സിലാണ് അര്‍ജുന്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. സംസ്ഥാന ടീമിന് വേണ്ടി ഒരു മത്സരം കളിച്ചതോടെ അടുത്ത മാസം നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ജുന്‍ യോഗ്യത നേടിയിട്ടുണ്ട്.

Top