അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് ‘ വര്‍മ’ ടീസര്‍ പുറത്തിറങ്ങി

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആണ് വര്‍മ. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആണ് ചിത്രത്തില്‍ അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. ഇന്ന് ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്. മേഘ ചൗധരിയാണ് നായികാവേഷത്തിലെത്തുന്നത്.

നാഷണല്‍ അവാര്‍ഡ് ജേതാവ് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് പതിപ്പില്‍ വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡേയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. മെഡിക്കല്‍ സര്‍ജന്റെ വേഷത്തിലാണ് അര്‍ജുന്‍ റെഡ്ഡി എത്തിയത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കും പുറത്തിറങ്ങുന്നുണ്ട്. ഷാഹിദ് കപൂറാണ് ചിത്രത്തില്‍ അര്‍ജുന്‍ റെഡ്ഡിയായി വേഷമിടുന്നത്.

Top