അര്‍ജുന്‍ റെഡ്ഡി തമിഴ് പതിപ്പ് ‘വര്‍മ്മ’ ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പ് വര്‍മ്മയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സൂപ്പര്‍താരം ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത് സൂര്യയാണ്. പ്രശസ്ത സംവിധായകന്‍ ബാലയാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. പുതുമുഖ നടി മേഘ ചൗദരിയാണ് വര്‍മയില്‍ നായിക.

ചിത്രത്തില്‍ ഈശ്വരി റാവു, റൈസ വില്‍സണ്‍, ആകാശ് പ്രേംകുമാര്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. ഇ4 എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാധന്‍ സംഗീതസംവിധാനവും എം സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഫെബ്രുവരി മാസം ചിത്രം തീയറ്ററുകളില്‍ എത്തും.

സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടായി. ഹിന്ദിയിലും ചിത്രം റീമേയ്ക്കിനൊരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ ആകും നായകന്‍.

Top