അര്‍ജുന്‍ റെഡ്ഡി ഹിന്ദിയിലേക്ക്; നായകനായി ഷാഹിദ് കപൂര്‍ എത്തുന്നു

arjun reddy

തെലുഗു ബ്ലോക്ക്ബസ്റ്റര്‍ ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമെയ്ക്കില്‍ ഷാഹിദ് കപൂര്‍ നായകനാകും. ഷാഹിദ് തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ‘അര്‍ജുന്‍ റെഡ്ഡി ടീം തയ്യാറായിരിക്കുന്നു. ഞങ്ങള്‍ ഇവിടെ തുടങ്ങുകയാണ്. ഞങ്ങള്‍ക്ക് ആശംസകള്‍ നേരൂ സുഹൃത്തുക്കളെ’.-താരം ട്വിറ്ററില്‍ കുറിച്ചു.

ഷാഹിദ് സിനിമയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ബട്ടി ഘുല്‍ മീറ്റര്‍ ചലു’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം ഇതുറപ്പിച്ചത്.

വിജയ് ദേവെരകൊണ്ടെയും , ശാലിനി പാണ്ഡെയും അഭിനയിച്ച തെലുഗു പതിപ്പ് വന്‍ ഹിറ്റായിരുന്നു. ഒരു മെഡിക്കല്‍ വിദ്യാര്‍ഥി തന്റെ ജൂനിയറുമായി പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. തെലുഗുവില്‍ വന്‍ വിജയം നേടിയ സിനിമയുടെ ഹിന്ദി റീമെയ്ക്കിനു കഴിയുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു.

Top