വിജയ് ദേവരക്കൊണ്ട ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’; റീമേക്ക് കബീര്‍ സിങിന്റെ ടീസര്‍ പുറത്തിറങ്ങി

വിജയ് ദേവരക്കൊണ്ട ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’ ഹിന്ദി റീമേക്ക് കബീര്‍ സിങിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്.

കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ടീ സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 21 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top