സൂപ്പര്‍ നാച്വറല്‍ ത്രില്ലറുമായി അര്‍ജുന്‍ രാംപാല്‍ വരുന്നു

ഹിന്ദി നടനും മോഡലുമായ അര്‍ജുന്‍ രാംപാല്‍ ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലറുമായി തിരിച്ചുവരുന്നു. അഞ്ജാന്‍ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ രാംപാല്‍ അഭിനയിക്കുക. ചിത്രത്തിന്റെ തിരിച്ച് വരവിനായുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് താരം.

മാര്‍ച്ചില്‍ ആണ് ചിത്രം ആരംഭിക്കുക. താന്‍ ആദ്യമായിട്ട് അഭിനയിക്കുന്ന സൂപ്പര്‍ നാച്ച്വറല്‍ ചിത്രമാണിതെന്ന് അര്‍ജുന്‍ രാംപാല്‍ പറയുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് അമിതേബ്ദ്ര വാത്സ് ആണ്. പൂജ ബല്ലൂട്യ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Top