അര്‍ജുന്‍ കപൂര്‍ ചിത്രം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് ടീസര്‍ പുറത്തുവിട്ടു

ര്‍ജുന്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രം ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്റലിജന്‍സ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ അഭിനയിക്കുന്നത്.

2007 മുതല്‍ 2013 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 52 സ്‌ഫോടനങ്ങളില്‍ 433 പേര്‍ കൊല്ലപ്പെടുകയും 810 പേര്‍ക്ക് പരിക്ക്‌ പറ്റീട്ടുണ്ടെന്ന് ടീസര്‍ പറയുന്നു.

രാജ്കുമാര്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 24 ന് പ്രദര്‍ശനത്തിന് എത്തും.

Top