arjun kapoor new film

ഇത്തവണ അര്‍ജുന്‍ കപൂര്‍ എത്തുന്നത് ബാസ്‌കറ്റ്‌ബോള്‍ താരമായാണ്. മോഹിത് സൂരി സംവിധാനം ചെയ്യുന്ന ‘ഹാഫ് ഗേള്‍ഫ്രണ്ടി’ലാണ് അര്‍ജുന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരന്റെ വേഷത്തിലെത്തുന്നത്.

ചേതന്‍ ഭഗതിന്റ ‘ഹാഫ് ഗേള്‍ഫ്രണ്ട്’ എന്ന നോവലാണ് അതേ പേരില്‍ സിനിമയാകുന്നത്. അര്‍ജുന്‍ കപൂറിനൊപ്പം ശ്രദ്ധാ കപൂറും ചിത്രത്തില്‍ അഭിനയിക്കുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന വിവരം പുറത്തുവിട്ടത് ചേതന്‍ ഭഗത് തന്നെയാണ്.
”ഒടുവില്‍ എന്റെ കഥ സിനിമയാവുകയാണ്. ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. മോഹിത് സൂരിക്കും അര്‍ജുന്‍ കപൂറിനും ശ്രദ്ധാ കപൂറിനുമൊപ്പം.’ ഇതായിരുന്നു ഭഗത്തിന്റെ ട്വീറ്റ്.

നോവലിലെ മാധവ് ഝാ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരപ്പിക്കുന്നത്. ചേതന്‍ ഭഗത്തിന്റെ ‘ടു സ്റ്റേറ്റ്‌സി’ലും അര്‍ജുന്‍ തന്നെയായിരുന്നു നായകന്‍.

Top