അര്‍ജുന്‍ കപൂര്‍ മല്ലികാ അറോറ വിവാഹം ഏപ്രിലില്‍

പ്രണയ ബോഡികളായ അര്‍ജുന്‍ കപൂറും മല്ലികാ അറോറയും തമ്മിലുള്ള വിവാഹമാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത. ഇരുവരും ഏപ്രില്‍ 19ന് വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മല്ലികയുടെ രണ്ടാമത്തെ വിവാഹമാണിത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആണ് മല്ലികയുടെ ആദ്യ ഭര്‍ത്താവ്.ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.

അര്‍ജുന്‍ കപൂറിന്റെ അടുത്ത സുഹൃത്തുക്കളായ രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

Top