ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

‘കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞു. എന്നാല്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല, രോഗലക്ഷണവുമില്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്’ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Top