ഗോസിപ്പുകള്‍ക്ക് വിരാമം അര്‍ജുന്‍ കപൂറും മലൈക അരോറയും വിവാഹിതരാകുന്നു

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ദീപിക -രണ്‍വീര്‍ സിങ് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുമ്പോഴാണ് മറ്റൊരു താര വിവാഹത്തിനു കൂടി ബോളിവുഡ് വേദിയാകുകയാണ്. യുവനടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അരോറയും വിവാഹിതരാകുന്നവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഫിലിംഫെയര്‍ മാസികയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വര്‍ഷം വിവാഹത്തിലേക്കെത്തുമെന്നുമാണ് മാസിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

malaika-arjun-759

അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായിരുന്നു. ഊഹാപോഹങ്ങളെ ശരിവയ്ക്കുന്ന വിധം ഇരുവരെയും പലസ്ഥലത്തും വച്ച് കണ്ടിട്ടുമുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായിരുന്നു.

arjun

ഈയിടെ തന്റെ പുതിയ ചിത്രം നമസ്‌തേ ഇംഗ്ലണ്ടിന്റെ പ്രചാരണാര്‍ഥം അര്‍ജുന്‍ കപൂര്‍ ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തി. പരിനീതി ചോപ്രയും അര്‍ജുനൊപ്പം ഉണ്ടായിരുന്നു. കരണ്‍ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറും വിധികര്‍ത്താക്കളാകുന്ന ഷോയില്‍ അര്‍ജുന്‍ എത്തിയതോടെ വീണ്ടും ഗോസിപ്പുകള്‍ ശക്തമായി. സ്റ്റേജില്‍ മത്സരാര്‍ഥിയുടെ കൈപിടിച്ച് മലൈകയും അര്‍ജുനും നൃത്തം ചെയ്തിരുന്നു.

45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.

Top