നിന്റെ ആക്ടിറ്റിങ്ങിനെ അഭിനന്ദിക്കാന്‍ എനിക്ക് വാക്കുകളില്ല,ധടക്കിനെ കുറിച്ച് അര്‍ജ്ജുന്‍ കപൂര്‍

ജാന്‍വിയും ഇഷാന്‍ ഖട്ടറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ധടക്ക് തിയേറ്ററുകളില്‍ എത്തി.ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്ത സിനിമ മറാത്തി സിനിമ സേറാത്തിന്റെ റീമേക്കാണ്.

ധടക്കിന്റെ ട്രെയിലര്‍ റിലീസായ ദിവസം ജാന്‍വി കപൂറിന്റെ അഭിനയം കണ്ട് ജാന്‍വിയെ സിനിമയിലേക്ക് ക്ഷണിക്കുന്നു എന്ന് അര്‍ജ്ജുന്‍ പറഞ്ഞു. ജാന്‍വിയുടെ ഓരോ ചുവടിലും സപ്പോര്‍ട്ടായി നിന്ന അര്‍ജ്ജുന്‍ ധടക്ക് സിനിമയും ജാന്‍വിയുടെ അഭിനയത്തെക്കുറിച്ചും സോഷ്യല്‍ മീഡിയായില്‍ അഭിപ്രായം പങ്കുവെച്ചു.

ധടക്കിന്റെ റിലീസിങ്ങ് ഇന്നാണ്,ശശാങ്ക് ഖൈത്തന്റെ ഹൃദയസ്പര്‍ശിയായ ഒരു പ്രണയ കഥയാണ് ധടക്ക്. പ്രണയത്തില്‍ പരിശുദ്ധി കാണുന്ന യുവത്വത്തിന്റെ സിംപ്ലിസിറ്റിയും എനര്‍ജിയും ഇഷാനിലും കാണാനായി. ജാന്‍വിയുടെ അഭിനയം കണ്ട് എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ലന്നും,നിന്നെക്കുറിച്ച് അഭിമാനം മാത്രമാണ് ഉള്ളത് എന്നാണ് അര്‍ജ്ജുന്‍ ട്വിറ്ററില്‍ കുറിച്ചത്.

ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്ത ചിത്രം ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം.

Top