വിജയം ചിത്രം ദളപതി 64ല്‍ ആന്റണി വര്‍ഗീസ് ഇല്ല, പകരം കൈദിയിലെ വില്ലന്‍ അര്‍ജുന്‍ ദാസ്

മാനഗരം,കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ദളപതി 64നായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ മലയാളം താരം ആന്റണി വര്‍ഗീസ് എത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ആന്റണി പിന്മാറിയതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആന്റണി വര്‍ഗീസിന് പകരം കൈദിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് ചിത്രത്തില്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാര്‍ത്തി നായകനായ കൈദിയില്‍ നെഗറ്റീവ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് അര്‍ജുന്‍. എക്സ്ബി ഫിലിം ക്രിയേറ്റേര്‍സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവര്‍ നായികമാരായി എത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദളപതി 64 അടുത്ത വര്‍ഷം എപ്രിലില്‍ തിയ്യേറ്റററുകളിലേക്ക് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Top