അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെത്താനായില്ല; സുഹൃത്തുക്കളെ ചോദ്യംചെയ്യും

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയോട് ചൊവ്വാഴ്ച മൊഴി നല്‍കാന്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മൊബൈല്‍ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്ന് അമലക്ക് അറിയാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇന്നും നാളെയും അര്‍ജുനെ വിശദമായി ചോദ്യംചെയ്യും. കൂടാതെ, അര്‍ജുന്റെ കണ്ണൂരിലെ സുഹൃത്തുക്കളെ ചോദ്യംചെയ്യാനും കസ്റ്റംസ് തീരുമാനിച്ചു. ചൊവ്വാഴ്ച മൊഴി നല്‍കാന്‍ എത്താനാണ് അര്‍ജുന്റെ ഭാര്യയോട് കസ്റ്റംസ് നിര്‍ദേശിച്ചിരിക്കുന്നത്.

പെന്‍െ്രെഡവ്, സിം കാര്‍ഡ് തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളും ചില രേഖകളും ആണ് ഇന്നലെ അര്‍ജുന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്. ഇതില്‍ സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ആവശ്യമെങ്കില്‍ ഇവ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. അര്‍ജുന്റെ ഫോണ്‍ രേഖകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

 

Top