ചാവേറിലെ അര്‍ജുന്‍ അശോകന്റെ ക്യാരക്റ്റര്‍ ലുക്ക് എത്തി

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ടിനു പാപ്പച്ചനും പ്രേക്ഷകരുടെ പ്രിയതാരങ്ങളായ കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് ചാവേര്‍.ഇപ്പോഴിതാ അര്‍ജുന്റെ ജന്മദിനം പ്രമാണിച്ചുകൊണ്ട് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്ന അരുണ്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തകര്‍ന്നുവീണൊരു കെട്ടിടത്തിന്റെ ഭിത്തിയില്‍ വരച്ചുചേര്‍ത്തിരിക്കുന്ന രീതിയിലാണ് അരുണിന്റെ മുഖം പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.

സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ എത്തിയിരിക്കുന്ന പുതിയ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധ നേടുകയാണ്. ടിനു പാപ്പച്ചന്റെ മുന്‍ ചിത്രങ്ങളെക്കാള്‍ ഏറെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘ചാവേര്‍’ എന്നാണ് ലഭിക്കുന്ന സൂചനകള്‍.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം മെല്‍വി ജെ, സംഘട്ടനം സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ് ആക്‌സല്‍ മീഡിയ, ഡിജിറ്റല്‍ പി ആര്‍ അനൂപ് സുന്ദരന്‍, ഡിസൈന്‍സ് മക്ഗുഫിന്‍, പിആര്‍ഒ ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.

Top