മെമ്പര്‍ രമേശനായി അര്‍ജുന്‍ അശോകന്‍; വിത്യസ്തമായ പോസ്റ്റര്‍ പങ്കുവച്ച് ടൊവിനൊ

ര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. വ്യതസ്തയാര്‍ന്ന പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് നടന്‍ ടൊവിനൊ തോമസ് ആണ്.

പഴയൊരു ഓടിട്ട കെട്ടിടത്തിന്റെ ചുമരില്‍ പരസ്യം പതിക്കരുത് എന്ന ബോര്‍ഡിന് തൊട്ടടുത്ത് അര്‍ജുന്‍ അശോകന്റെ ചിത്രം. ചുമരിനു മുമ്പിലായി ഒരു സൈക്കിളും ചിത്രത്തിന്റെ പേരും എഴുതിയിരിക്കുന്ന പോസ്റ്ററാണ് ടൊവിനൊ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, സാബുമോന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ബോബന്‍,മോളി എന്നിവരാണ് നിര്‍മാണം. കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Top