സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെയുള്ള കഥാപാത്രം സ്വീകരിക്കുക; അച്ഛന്റെ ഉപദേശം പങ്കുവച്ച് അര്‍ജുന്‍

ലയാളികളെ ഏറെ ത്രസിപ്പിക്കാന്‍ കഴിഞ്ഞ കലാകാരനാണ് ഹരിശ്രീ അശോകന്‍. ഒരുപാട് കോമഡി വേഷങ്ങള്‍ ചെയ്ത് അതിലൂടെയെല്ലാം മികച്ച കൈയ്യടിയും താരം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ മകനും അഭിനയ രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ്. അച്ഛനെക്കുറിച്ച് വാചാലനാവുകയാണ് മകന്‍ അര്‍ജുന്‍. ഒരു അഭിമുഖത്തിനിടയാണ് അര്‍ജുന്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയില്‍ കാണുന്ന പോലെയല്ല ജീവിതത്തില്‍ ഗൗരവക്കാരനാണ് അച്ഛനെന്നാണ് അര്‍ജുന്‍ പറഞ്ഞത്. ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലായിരുന്നു താന്‍ ആദ്യമായി അഭിനയിച്ചത്. ആദ്യം അഭിനയിച്ച സിനിമകളൊന്നും വിജയിച്ചിരുന്നില്ല.

വീട്ടില്‍ എപ്പോഴും കാണുന്നയാള്‍ സ്‌ക്രീനിലെത്തിയാല്‍ ഇങ്ങനെ മാറുന്നത് എന്ന കൗതുകമായിരുന്നു കുട്ടിക്കാലത്ത് ഉണ്ടായിരുന്നത്. അച്ഛന്റെ ലൊക്കേഷനിലേക്ക് പോയ ഓര്‍മ്മകള്‍ മനസ്സിലുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. താനും അഭിനയരംഗത്തേക്ക് ഇറങ്ങുകയാണെന്നറിഞ്ഞപ്പോള്‍ അച്ഛന്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞുതന്നിരുന്നു. അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുമെന്നുറപ്പുള്ള കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കാവൂ. ഓരോ ചിത്രത്തിലുമുണ്ടാവുന്ന തെറ്റുകളെക്കുറിച്ചും അച്ഛന്‍ സൂചിപ്പിക്കാറുണ്ട്. ഇനിയുള്ള ചിത്രങ്ങളില്‍ അതാവര്‍ത്തിക്കാതെ നോക്കണമെന്ന് അച്ഛന്‍ പറയാറുണ്ട്.

Top