അര്‍ജന്റീനയിലേക്ക് തിരിച്ചെത്തി; മെസിയുടെ ആദ്യ പോരാട്ടം ഇന്ന്

ര്‍ജന്റീന വെനസ്വേല സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള മത്സരം ഇന്ന് രാത്രി ഒന്നരയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ വച്ച് നടക്കും.

റഷ്യന്‍ ലോകകപ്പിന് ശേഷം ലയണല്‍ മെസി അര്‍ജന്റീനന്‍ ടീമില്‍ കളിക്കുന്ന ആദ്യ മത്സരമാണിത്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ തോറ്റതിന് ശേഷം മെസി ദേശീയ ടീമില്‍ കളിച്ചിട്ടില്ല. ഇതിന് ശേഷം മെസിയില്ലാതെ കളിച്ച ആറ് മത്സരങ്ങളില്‍ നാലില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ ഒരു കളിയില്‍ തോല്‍ക്കുകയും ഒരുകളിയില്‍ സമനില നേടുകയും ചെയ്തിരുന്നു.

സീനിയര്‍ താരം ഏഞ്ചല്‍ ഡി മരിയയും ദേശീയ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളില്‍ കൊളംബിയ, ജപ്പാനേയും തെക്കന്‍ കൊറിയ, ബൊളീവിയയെയും അമേരിക്ക, ഇക്വഡോറിനെയും നേരിടും.

Top